ഓര്‍മപ്പൂക്കള്‍
കൊഴിഞ്ഞു പോയ് ആ ദിനങ്ങള്‍,
വിരിയുവതിനി ഓര്‍മപ്പൂക്കള്‍,
അകലങ്ങളിലേക്കൊരു നെടുവീര്‍പ്പായി
കൊഴിഞ്ഞു പോയ് ആ ദിനങ്ങള്‍,
വിരിയുവതിനി ഓര്‍മപ്പൂക്കള്‍,
അകലങ്ങളിലേക്കൊരു നെടുവീര്‍പ്പായി
മിഴിനിറയിക്കും കണ്ണു നീരായ്
മറയുന്ന നിന്‍ മുഖവും
മായുന്ന പുഞ്ചിരിയും
മനസ്സില്‍ വിതുമ്ബുന്ന സ്നേഹനിലാവും
മറയുന്ന നിന്‍ മുഖവും
മായുന്ന പുഞ്ചിരിയും
മനസ്സില്‍ വിതുമ്ബുന്ന സ്നേഹനിലാവും
ആരായിരുന്നു നീ എനിക്ക്?
ഞാന്‍ ആരായിരുന്നു നിനക്ക്?
ഞാന്‍ ആരായിരുന്നു നിനക്ക്?
വിരസതക്കുള്ള വിരാമമോ ?
വീണ്ടും വരാത്ത വസന്തമോ?
വിധി കാത്തു വെച്ചിരുന്ന പുണ്യമോ?
വിടപറഞ്ഞ കലുന്ന വ്യഥയോ ?
പോകരുതെന്ന് ഞാന്‍ എങ്ങനെ പറയും?
കണ്ടു പിരിയുവാന്‍ വിധി പെട്ടവര്‍ നാം .
കൈയ് കോര്‍ത്തലഞ്ഞ ഇടന്നാഴിയും
ആര്‍ത്തലച്ച മരത്തണലും
അന്യമാകുന്ന സ്വാതന്ത്ര്യവും
അതിലുമേറെ നിന്‍ പുഞ്ചിരിയും
തിരികെ വരില്ലെന്നതറിയുന്നു
അരികിലൊരു ശൂന്യത നിറയുന്നു
പോകുവാന്‍, എത്തിച്ചേരുവാന്‍
ഒരു പുതുലോകമുണ്ട് നിനക്ക്
മനസ്സാലെ അല്ലെങ്കിലും
യാത്രയാക്കുകയാണ് ഞാന്‍ നിന്നെ
പോയി വാ കൂട്ടുകാരീ നീ !
ഓര്‍മകളില്‍ നിന്നെ ഞാന്‍ കാത്തുവെക്കുന്നു
വെയിലെല്‍ക്കാത്ത മയില്‍പ്പീലിത്തുണ്ട് പോലെ
ഇളനീര്‍ത്തുള്ളിനിലാവ് പോലെ
No comments:
Post a Comment