Tuesday, December 25, 2012

കാത്തിരിപ്പ്

കാത്തിരിക്കുകയായിരുന്നു ഞാന്‍ നിന്നെ 
ഇന്നലെകളില്‍, ജന്മജന്മാന്തരങ്ങളില്‍,
ഒരു നോക്ക് കാണുവാന്‍ , ഒരു വാക്ക് മിണ്ടുവാന്‍,
പ്രിയമോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍ .

എത്ര തിരഞ്ഞിരുന്നെന്നോ ഞാന്‍ നിന്നെ,
മരത്തണലിലും പുഴതന്‍ തടത്തിലും,
വെയിലണഞ്ഞു  പോയൊരീ കടല്‍ക്കരയിലും 
ഹൃദയത്തിന്‍ ഓരോ തുടിപ്പിലും.

വരുമെന്നെനിക്കറിയാമായിരുന്നു,
നീയോരുനാള്‍ എന്നിലേക്കണയുമെന്നും.

ഇന്നലെകളില്‍ ഒരുപാട്  കരഞ്ഞിരുന്നു ഞാന്‍ 
അറിയാത്ത വഴികളില്‍ ഒറ്റയ്ക്കലഞ്ഞിരുന്നു ഞാന്‍.

വഴികല്ലിലുരസ്സിയെന്‍ പാദങ്ങള്‍ നീറവേ,
അരികില്‍ നീ വന്നെങ്കിലെന്ന് കൊതിയ്ക്കവേ ,
കണ്ണീരിന്‍ കയ് പെന്‍ ചുണ്ടില്‍ പടരവേ,
മിഴികളാല്‍ തേടുകയായിരുന്നു ഞാന്‍ നിന്നെ.

ജീവിത പന്ഥാവില്‍ സ്നേഹം നടിച്ചെത്രെ പേര്‍ 
എന്‍ മനസ്സിനെ,യളന്നു മുറിച്ചിട്ട് 
എന്റെ അറിവോടെ തന്നെ, അവരീ ഹൃദയത്തില്‍ 
സൂക്ഷിച്ചു വെച്ച സ്നേഹവും പങ്കിട്ടെടുത്തു .
തങ്ങളുടെ ഭാഗവുമായവര്‍  പോയപ്പോള്‍ 
ബാക്കിയായത്  ഞാനു,മെന്‍ സ്വപ്നങ്ങളും മാത്രം.

ഏകയായ് ഞാനെത്ര അലഞ്ഞിരുന്നെന്നോ ?
മൂകയായ് ഞാനെത്ര കരഞ്ഞിരുന്നെന്നോ?

എന്റെ കരിവളകള്‍ താനേ ഉടഞ്ഞുപോയ് ,
പാദസരങ്ങള്‍ കിലുങ്ങാന്‍ മറന്നുപോയ്‌,
ജീവനും മരണവും മുഖത്തോടു മുഖം നോക്കി നിന്നെങ്കിലും 
മരിയ്ക്കാതെ കാത്തിരുന്നതാണ് ഞാന്‍ നിന്നെ.

അണയുവാന്‍ വൈകിയതെന്തു നീ പുണ്യമേ?
പുണരുവാന്‍ അലകളായ് വന്നെത്തിയ സ്നേഹമേ,
കാറ്റായ് വന്നെന്നെ തഴുകുന്ന സാന്ത്വനമേ,
പുതു ജീവന്‍ എന്നില്‍ നിറയ്ക്കുന്ന പ്രണയമേ .

അകലുകയാണിന്നു മുനയുള്ള നോവിന്റെ ശാപം,
അറിയുന്നു ഞാനിന്നു അതിരില്ലാത്ത മോദം.
വീണ്ടും തുടിയ്ക്കുകയാണെന്റെ  നെഞ്ചം,
ജന്മങ്ങളായ് ഞാന്‍ തേടിയലഞ്ഞ നിനക്കായി മാത്രം 

kaatthirippu

kaatthirikkukayayirunnu njan ninne,
innalekalil, janmajanmaantharangalil
oru nokku kaanuvaan, oru vaakku minduvaan
priyamode kaatthirikuakayaayirunnu njan ninne.

etra thiranjirunnenno njan ninne,
marathanalilum puzha thann thadathilum,
veyilananju poyoree kadalkkarayilum,
hrudayathin oro thudippilum.

varumennenikkariyaamaayirunnu,
neeyennileykkanayumennum.

innalekalilorupaadu karanjirunnu njan,
ariyaattha vazhikaliloodottaykku alanjirunnu njan.

vazhikkallilurasiyenn paadhangal neerave,
arikil nee vannenkilennu kothiykkave,
kanneerin kaiypenn chundil padarave,
mizhikalaal thedukayaayirunnu njan ninne.

jeevitha panthaavil sneham nadicchetre per
ente manassine,yalannu murichchedutthu,
ente arivode thanne avaree hrudayathil
sookshiccha snehavum pankitteduthu.
thangalude bhaagavumaayavar poyappol
baakkiyaayathu njanu,men swapnangalum matram.

ekayaay njanetra,yalanjirunnenno?
mookayaay njanetra karnjirunnenno?

ente karivalakal thaaneyudanjupoy
paadasarangal kilungaan marannu poy.
jeevanum maranavum mukhatthodu mukham nokkininnenkilum
marikkaathe katthirunnathaanu njan ninne.

anayuvaan vaiykiyathenthu nee punyame?
punaruvaan alakal pol vannetthiya snehame..,
kaattaayi vannenne thazhukunna saanthwaname..,
puthujeevnaayennil nirayunna pranayame.

akalukayaaninnu munayulla novinte shaapam
ariyunnu njaaninnu athirillaattha modam.
veendum thidukkukayaaninnente nencham,
janmangalaay njan thedunna ninakkaayi matram.