ഞാന്‍ പറയാന്‍ മറന്നൊരു പ്രണയത്തിനായ്
നീ കാത്തു നില്‍ക്കാത്തതെന്തേ
വിട പറയുന്ന നിമിഷം ഇതാ വന്നടുത്തു
ഇനിയും നീ അകലേക്ക് പോവുകയോ
(ഞാന്‍ പറയാന്‍ )
ഒരു വേള നീ അന്നറിഞ്ഞിരുന്നില്ലേ
നീയെന്റെ ഉയിരായിരുന്നുവെന്നു
ഒരു മാത്ര നീയന്നകന്നിരുന്നപ്പോള്‍
എന്‍ ആത്മാവ് മൂകമായി തേങ്ങിയെന്നു
നീ അറിയാതെ പോയതെന്‍ മൌനം
അതിലറിയാതളിഞ്ഞതെന്‍ പ്രണയം
(ഞാന്‍ പറയാന്‍ )
വിടരുന്ന പനിനീര്‍ പൂവിതളില്‍
നിന്‍ ചൊടികള്‍ തന്‍ ചെന്‍ചുവപ്പായിരുന്നു
നെന്‍ചെയ്യും മിഴിയമ്പിന്‍ കോണുകളില്‍
ഉയരുന്ന സൂര്യനുണ്ടായിരുന്നു
കനലായെരിഞ്ഞതെന്‍ ഹൃദയം
അതിലെരിയുന്ന ശലഭമെന്‍ പ്രണയം
(ഞാന്‍ പറയാന്‍ )