Tuesday, December 25, 2012

കാത്തിരിപ്പ്

കാത്തിരിക്കുകയായിരുന്നു ഞാന്‍ നിന്നെ 
ഇന്നലെകളില്‍, ജന്മജന്മാന്തരങ്ങളില്‍,
ഒരു നോക്ക് കാണുവാന്‍ , ഒരു വാക്ക് മിണ്ടുവാന്‍,
പ്രിയമോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍ .

എത്ര തിരഞ്ഞിരുന്നെന്നോ ഞാന്‍ നിന്നെ,
മരത്തണലിലും പുഴതന്‍ തടത്തിലും,
വെയിലണഞ്ഞു  പോയൊരീ കടല്‍ക്കരയിലും 
ഹൃദയത്തിന്‍ ഓരോ തുടിപ്പിലും.

വരുമെന്നെനിക്കറിയാമായിരുന്നു,
നീയോരുനാള്‍ എന്നിലേക്കണയുമെന്നും.

ഇന്നലെകളില്‍ ഒരുപാട്  കരഞ്ഞിരുന്നു ഞാന്‍ 
അറിയാത്ത വഴികളില്‍ ഒറ്റയ്ക്കലഞ്ഞിരുന്നു ഞാന്‍.

വഴികല്ലിലുരസ്സിയെന്‍ പാദങ്ങള്‍ നീറവേ,
അരികില്‍ നീ വന്നെങ്കിലെന്ന് കൊതിയ്ക്കവേ ,
കണ്ണീരിന്‍ കയ് പെന്‍ ചുണ്ടില്‍ പടരവേ,
മിഴികളാല്‍ തേടുകയായിരുന്നു ഞാന്‍ നിന്നെ.

ജീവിത പന്ഥാവില്‍ സ്നേഹം നടിച്ചെത്രെ പേര്‍ 
എന്‍ മനസ്സിനെ,യളന്നു മുറിച്ചിട്ട് 
എന്റെ അറിവോടെ തന്നെ, അവരീ ഹൃദയത്തില്‍ 
സൂക്ഷിച്ചു വെച്ച സ്നേഹവും പങ്കിട്ടെടുത്തു .
തങ്ങളുടെ ഭാഗവുമായവര്‍  പോയപ്പോള്‍ 
ബാക്കിയായത്  ഞാനു,മെന്‍ സ്വപ്നങ്ങളും മാത്രം.

ഏകയായ് ഞാനെത്ര അലഞ്ഞിരുന്നെന്നോ ?
മൂകയായ് ഞാനെത്ര കരഞ്ഞിരുന്നെന്നോ?

എന്റെ കരിവളകള്‍ താനേ ഉടഞ്ഞുപോയ് ,
പാദസരങ്ങള്‍ കിലുങ്ങാന്‍ മറന്നുപോയ്‌,
ജീവനും മരണവും മുഖത്തോടു മുഖം നോക്കി നിന്നെങ്കിലും 
മരിയ്ക്കാതെ കാത്തിരുന്നതാണ് ഞാന്‍ നിന്നെ.

അണയുവാന്‍ വൈകിയതെന്തു നീ പുണ്യമേ?
പുണരുവാന്‍ അലകളായ് വന്നെത്തിയ സ്നേഹമേ,
കാറ്റായ് വന്നെന്നെ തഴുകുന്ന സാന്ത്വനമേ,
പുതു ജീവന്‍ എന്നില്‍ നിറയ്ക്കുന്ന പ്രണയമേ .

അകലുകയാണിന്നു മുനയുള്ള നോവിന്റെ ശാപം,
അറിയുന്നു ഞാനിന്നു അതിരില്ലാത്ത മോദം.
വീണ്ടും തുടിയ്ക്കുകയാണെന്റെ  നെഞ്ചം,
ജന്മങ്ങളായ് ഞാന്‍ തേടിയലഞ്ഞ നിനക്കായി മാത്രം 

kaatthirippu

kaatthirikkukayayirunnu njan ninne,
innalekalil, janmajanmaantharangalil
oru nokku kaanuvaan, oru vaakku minduvaan
priyamode kaatthirikuakayaayirunnu njan ninne.

etra thiranjirunnenno njan ninne,
marathanalilum puzha thann thadathilum,
veyilananju poyoree kadalkkarayilum,
hrudayathin oro thudippilum.

varumennenikkariyaamaayirunnu,
neeyennileykkanayumennum.

innalekalilorupaadu karanjirunnu njan,
ariyaattha vazhikaliloodottaykku alanjirunnu njan.

vazhikkallilurasiyenn paadhangal neerave,
arikil nee vannenkilennu kothiykkave,
kanneerin kaiypenn chundil padarave,
mizhikalaal thedukayaayirunnu njan ninne.

jeevitha panthaavil sneham nadicchetre per
ente manassine,yalannu murichchedutthu,
ente arivode thanne avaree hrudayathil
sookshiccha snehavum pankitteduthu.
thangalude bhaagavumaayavar poyappol
baakkiyaayathu njanu,men swapnangalum matram.

ekayaay njanetra,yalanjirunnenno?
mookayaay njanetra karnjirunnenno?

ente karivalakal thaaneyudanjupoy
paadasarangal kilungaan marannu poy.
jeevanum maranavum mukhatthodu mukham nokkininnenkilum
marikkaathe katthirunnathaanu njan ninne.

anayuvaan vaiykiyathenthu nee punyame?
punaruvaan alakal pol vannetthiya snehame..,
kaattaayi vannenne thazhukunna saanthwaname..,
puthujeevnaayennil nirayunna pranayame.

akalukayaaninnu munayulla novinte shaapam
ariyunnu njaaninnu athirillaattha modam.
veendum thidukkukayaaninnente nencham,
janmangalaay njan thedunna ninakkaayi matram.

Wednesday, August 15, 2012

LOST


Everything is a mirage,
Smiles and laughter; dreams and screams.
Everything is an illusion,
I have here around.

Behind the curtain
Lies the reality’
But I don’t know, how
To raise the curtain.

I haven’t heard anyone
Ever cursing me
But I can feel the curses
Clouded above me.

I extended my hand,
Needing for a help,
Someone managed to hold,
But I slipped myself.

Lost in somewhere,
Frightened being alone,
Cried like a kid,
Tears were invisible.

Searched for many ways,
At last found one;
Thought of leading out of the world,
But put me into a labyrinth.
Screamed I’ve loudly,
Who cares if I do?
Someone would take out,
But the kid in me, was left alone inside.

You don’t know how it pains?
I know to describe it.
It feels cold, lower than the coldest measured;
No blanket will act to warm,
At last it is dormant and dazed,
But continues to be pierced and bled.

You may not hear any weep,
But I know, the kid can only weep.



Tuesday, June 19, 2012

                          ഓര്‍മപ്പൂക്കള്‍ 


കൊഴിഞ്ഞു പോയ്‌  ആ ദിനങ്ങള്‍,
വിരിയുവതിനി ഓര്‍മപ്പൂക്കള്‍,
അകലങ്ങളിലേക്കൊരു നെടുവീര്‍പ്പായി  
മിഴിനിറയിക്കും കണ്ണു നീരായ്‌ 
മറയുന്ന നിന്‍ മുഖവും 
മായുന്ന പുഞ്ചിരിയും 
മനസ്സില്‍ വിതുമ്ബുന്ന സ്നേഹനിലാവും 


ആരായിരുന്നു  നീ എനിക്ക്?
ഞാന്‍ ആരായിരുന്നു നിനക്ക്?
വിരസതക്കുള്ള വിരാമമോ ?
വീണ്ടും വരാത്ത  വസന്തമോ?
വിധി കാത്തു വെച്ചിരുന്ന  പുണ്യമോ?
വിടപറഞ്ഞ കലുന്ന വ്യഥയോ ?
പോകരുതെന്ന് ഞാന്‍ എങ്ങനെ പറയും?
കണ്ടു പിരിയുവാന്‍ വിധി പെട്ടവര്‍ നാം .



കൈയ്  കോര്‍ത്തലഞ്ഞ  ഇടന്നാഴിയും 
ആര്‍ത്തലച്ച മരത്തണലും 
അന്യമാകുന്ന സ്വാതന്ത്ര്യവും 
അതിലുമേറെ നിന്‍ പുഞ്ചിരിയും 
തിരികെ വരില്ലെന്നതറിയുന്നു 
അരികിലൊരു ശൂന്യത നിറയുന്നു 

പോകുവാന്‍, എത്തിച്ചേരുവാന്‍ 
ഒരു പുതുലോകമുണ്ട് നിനക്ക്
മനസ്സാലെ അല്ലെങ്കിലും
യാത്രയാക്കുകയാണ് ഞാന്‍ നിന്നെ
പോയി  വാ കൂട്ടുകാരീ നീ !
ഓര്‍മകളില്‍ നിന്നെ ഞാന്‍ കാത്തുവെക്കുന്നു 
വെയിലെല്‍ക്കാത്ത മയില്‍പ്പീലിത്തുണ്ട്‌ പോലെ 
ഇളനീര്‍ത്തുള്ളിനിലാവ് പോലെ 

Thursday, April 5, 2012

iniyumoru naal

vida paranjakalumbol
padikalirangumbol
oru matra neeyenthe nokkiyilla?
sooryananayumee idanaazhiyil
oru pinnvilikkaay ne ninnilla.

kaikkullil ninnu nee-
yuthirnu pokunnathu
nombarathode njan ariyunnu,
muruke pidikkuvan thuninjappozhokke
marakkaan paranju neeyakannu.

parayaan marannathilla njan
ninakkaay karuthiya pranayam.
piriyuvaan nerathum
njan kaathorthoru utharam
ne parayaan madicha pranayam.

verukal punarnnu kidakkumee
marathanalinum, manninum
kariyilakalkkum kaaykalkkum
ariyaam, neeyum njanumannu thottea
pranayikkukayayirunnuvennu.

kaiyvittu pokuvan vayyennarinjappol
ullam thurannu njan ninnodu
cholliya snehathil
thellum kalarppilla chavarppilla
athil kshananera bhangura mohamilla.

marupadi othaathe ne eduthaninja
kusruthi chirithan thirassheelakkullilaay
snehappookkalundaam ennu ninacchu;
karayatta pranayathin sourabhamenikkaay
parannozhukum ennu kothichu.

"innale ne parayaan marannathaakaam
innu marakkaathe ne paranjidum" 
ennorthittinnetra naal
kozhinju poy, kozhiyaathe
ninnathenn pranayam matram.

koottarumotthu ne kali
parnjullasicchirunnappozhum
pottichirichirunnappozhum
ne kannkalaalenne thaediyi-
runnathu njanarinjirunnu.

enikku kaanuvaanaayalle
neeyannu vaalittu kannezhuthi vannathu?
en nenchu kulirppikkanaayirunnille
nin kuppivalakal kilukkiyathu?
en manassunarthuvanaayirunnille
mudi churulil mullappo choodiyathum?

occhayeduthu nee pottichiricchum
deshyam kaduthu ne pottitherichu
dukham kanathu pottikaranjum
ne swayame marannirunnappolokkeyum
akale ninnenkilum ninnoppamirunnu njan.

nin chiri kandu kothichum, nin
kopathil ellam kshemichum,
nin dukhathil nenchodu cherthum
ninneyullil snehathaal pothinjum
akale ninnenkilum ninnoppamirunnu njan.

nin sneham njan arhikkunnund,athinu
niratthuvaanerae kaaranamenikkundu,
nilakkaatha pranayathin satyamund, mizhi-
neerinte nanavulla kinaakkalund;
 naru manjinte subhramaam nanmayund.

pranayathe kallimul chediyennaaro
paranjenkil thiruthilla njan;
kallichedikkum undoru pookkaalam,
koorppicha mullukalkum aeremeleyaay
pookkal viryunna kaalam.

nada vazhikal piriyukayaayirikkaam, 
smruthi vazhikalil neeyenn koodeyund.
piriyunna kaiyvazhikaloduvailaay
orotta kadalil pathikkunna pol
oru vela naamorumichu cheraam
oru pranaya geethathin raaga-thaalangal pol
onnichoru jeevitha kathayezhuthaan.


iniyumoru naal

വിട  പറഞ്ഞകലുമ്പോള്‍
പടികളിറങ്ങുമ്പോള്‍
ഒരു മാത്ര നീയെന്തേ നോക്കിയില്ല ?
സൂര്യനണയുമീ ഇടനാഴിയില്‍ 
ഒരു  പിന്‍വിളിക്കായ് നീ നിന്നില്ല .

കൈക്കുള്ളില്‍  നിന്ന്  നീ -
യുതിര്‍നു പോകുന്നത് 
നൊമ്പരത്തോടെ ഞാന്‍ അറിയുന്നു,
മുറുകെ പിടിക്കുവാന്‍ തുനിഞ്ഞപ്പോഴൊക്കെ
മറക്കാന്‍ പറഞ്ഞു നീയകന്നു.

പറയാന്‍ മറന്നതില്ല ഞാന്‍
നിനക്കായ് കരുതിയ പ്രണയം.
പിരിയുവാന്‍ നേരത്തും
ഞാന്‍ കാതോര്‍ത്തൊരുത്തരം 
നീ പറയാന്‍ മടിച്ച പ്രണയം.

വേരുകള്‍ പുണര്‍ന്നു കിടക്കുമീ
മരത്തണലിനും, മണ്ണിനും
കരിയിലകള്‍ക്കും കായ്കള്‍ക്കും
അറിയാം, നീയും ഞാനുമന്നു തൊട്ടേ
പ്രണയിക്കുകയായിരുന്നുവെന്ന്.

കൈയ് വിട്ടു  പോകുവാന്‍ വയ്യെന്നറിഞ്ഞപ്പോള്‍ 
ഉള്ളം തുറന്നു ഞാന്‍ നിന്നോട്
ചൊല്ലിയ സ്നേഹത്തില്‍
തെല്ലും കലര്‍പ്പില്ല ചവര്‍പ്പില്ല
അതില്‍ ക്ഷണനേര ഭംഗുര മോഹമില്ല.

മറുപടി ഓതാതെ നീ എടുത്തണിഞ്ഞ
കുസൃതി ചിരിതന്‍ തിരശ്ശീലക്കുള്ളിലായ്
സ്നേഹപ്പൂക്കളുണ്ടാം എന്ന് നിനച്ചു;
കറയറ്റ പ്രണയത്തിന്‍ സൗരഭമെനിക്കായ്
പരന്നൊഴുകും എന്ന്  കൊതിച്ചു.

"ഇന്നലെ നീ പറയാന്‍ മറന്നതാകാം
ഇന്ന് മറക്കാതെ നീ പറഞ്ഞിടും" 
എന്നോര്‍ത്തിട്ടിന്നെത്ര നാള്‍
കൊഴിഞ്ഞു പോയ്‌, കൊഴിയാതെ
നിന്നതെന്‍ പ്രണയം മാത്രം.

കൂട്ടരുമൊത്തു നീ കളി
പരഞ്ഞുല്ലസിച്ചിരുന്നപ്പോഴും 
പൊട്ടിച്ചിരി ചചിരുന്നപ്പോഴും
നീ കണ്‍ കളാലെന്നെ തേടിയി -
രുന്നത് ഞാനറിഞ്ഞിരുന്നു.

എനിക്ക് കാനുവാനായല്ലേ
നീയന്നു വാലിട്ടു കണ്ണെഴുതി വന്നത്?
എന്‍ നെഞ്ചു കുളിര്‍പ്പിക്കാനായിരുന്നില്ലേ
നിന്‍ കുപ്പിവളകള്‍ കിലുക്കിയത്?
എന്‍ മനസ്സു ഉണര്‍ത്തുവാനായിരുന്നില്ലേ
മുടി ചുരുളില്‍ മുല്ലപ്പൂ ചൂടിയതും?

ഒച്ചയെടുത്തു നീ പൊട്ടിച്ചിരിച്ചും
ദേഷ്യം കടുത്തു  നീ പൊട്ടിത്തെറിച്ചും
ദുഃഖം കനത്തു പൊട്ടിക്കരഞ്ഞും
നീ സ്വയമേ മറന്നിരുന്നപ്പോളൊക്കെയും 
അകലെ നിന്നെങ്കിലും നിന്നൊപ്പമിരുന്നു ഞാന്‍.

നിന്‍ ചിരി കണ്ടു കൊതിച്ചും, നിന്‍
കോപത്തില്‍ എല്ലാം ക്ഷമിച്ചും,
നിന്‍ ദുഃഖത്തില്‍ നെഞ്ചോട്‌ ചേര്‍ത്തും
നിന്നെയുള്ളില്‍ സ്നേഹത്താല്‍ പൊതിഞ്ഞും
അകലെ നിന്നെങ്കിലും നിന്നൊപ്പമിരുന്നു ഞാന്‍.

നിന്‍ സ്നേഹം ഞാന്‍ അര്‍ഹിക്കുന്നുണ്ട്,അതിനു
നിരത്തുവാനേറെ കാരണമെനിക്കുണ്ട്,
നിലക്കാത്ത പ്രണയത്തിന്‍ സത്യമുണ്ട്, മിഴി-
നീരിന്‍റെ നനവുള്ള കിനാക്കളുണ്ട്;
നറുമഞ്ഞിന്‍റെ ശുഭ്രമാം നന്മയുണ്ട്.

പ്രണയത്തെ കള്ളിമുള്‍ ചെടിയെന്നാരോ
പറഞ്ഞെങ്കില്‍ തിരുത്തില്ല ഞാന്‍;
കള്ളിചെടിക്കും ഉണ്ടൊരു പൂക്കാലം,
കൂര്‍പ്പിച്ച മുള്ളുകള്‍ക്കും ഏറെമേലെയായ്‌
പൂക്കള്‍ വിരിയുന്ന കാലം.

നട വഴികള്‍ പിരിയുകയായിരിക്കാം, 
സ്മൃതി വഴികളില്‍ നീയെന്‍ കൂടെയുണ്ട് .
പിരിയുന്ന കൈയ്യ് വഴികള്‍ ഒടുവിലായ്‌
ഒരൊറ്റ കടലില്‍ പതിക്കുന്ന പോല്‍
ഒരു വേള നാമൊരുമിച്ചു ചേരാം
ഒരു പ്രണയ ഗീതത്തിന്‍ രാഗ-താളങ്ങള്‍ പോല്‍
ഒന്നിച്ചൊരു ജീവിത കഥയെഴുതാന്‍.

Wednesday, December 7, 2011

മഞ്ഞു പെയ്യുന്ന മാസം -വാനിലായ്‌ 
താരകള്‍ വന്ന നേരം 
അമ്മ മേരിതന്‍ കുഞ്ഞു -പൈതലായ്
ദൈവപുത്രന്‍ പിറന്നു 
                                     (മഞ്ഞു  പെയ്യുന്ന )

ഭാരം ചുമന്നു ക്ഷീണിച്ചോര്‍ക്കും
വേദനയില്‍ നീറുന്നോര്‍ക്കും
സ്നേഹത്തിന്‍ കൈയ്താങ്ങായ് വന്നൊരാ 
ദേവാ നിന്നെ സ്തുതിക്കുന്നു  (2)
                                       (മഞ്ഞു  പെയ്യുന്ന )

സ്വര്‍ഗ്ഗ രാജ്യത്തിന്‍ വാതായനങ്ങള്‍ 
ഞങ്ങള്‍ക്കായ് തുറന്നു 
കൈയ് പിടിച്ചേറ്റുവാനായ്  വന്നൊരാ
നാഥ നിന്നെ നമിക്കുന്നു  (2) 
                                        (മഞ്ഞു  പെയ്യുന്ന )