മഞ്ഞു പെയ്യുന്ന മാസം -വാനിലായ്
താരകള്‍ വന്ന നേരം
അമ്മ മേരിതന്‍ കുഞ്ഞു -പൈതലായ്
ദൈവപുത്രന്‍ പിറന്നു
(മഞ്ഞു പെയ്യുന്ന )
ഭാരം ചുമന്നു ക്ഷീണിച്ചോര്‍ക്കും
വേദനയില്‍ നീറുന്നോര്‍ക്കും
സ്നേഹത്തിന്‍ കൈയ്താങ്ങായ് വന്നൊരാ
ദേവാ നിന്നെ സ്തുതിക്കുന്നു (2)
(മഞ്ഞു പെയ്യുന്ന )
സ്വര്‍ഗ്ഗ രാജ്യത്തിന്‍ വാതായനങ്ങള്‍
ഞങ്ങള്‍ക്കായ് തുറന്നു
കൈയ് പിടിച്ചേറ്റുവാനായ് വന്നൊരാ
നാഥ നിന്നെ നമിക്കുന്നു (2)
(മഞ്ഞു പെയ്യുന്ന )
No comments:
Post a Comment