ദുഃഖ ഭാരം ചുമന്നു ഞാന്‍
നിന്‍ തിരു മുന്‍പില്‍നില്‍കേ
കുഞ്ഞിളം പൈതലേ പോല്‍
നെന്ചോടെന്നെ ചേര്‍ത്തീടണേ
കണ്ണുനീര്‍ ഒപ്പീടണേ
വാത്സല്യമേകീടണേ
നന്മതന്‍ ദിവ്യ പ്രകാശം
നിത്യം നീ തെളിച്ചീടണേ
(ദുഃഖ ഭാരം )
ഇന്നലെകള്‍ തന്‍ കൂരിരുളില്‍
അറിവില്ലാ പൈതത്തെപോല്‍
പാപങ്ങളേറെ ഞാന്‍ ചെയ്തു പൊയെന്‍ കര്‍ത്താവെ (2)
ഇന്ന് ഞാനറിഞ്ഞീടുന്നു ,
പാപമേറ്റു ചൊല്ലീടുന്നു
കണ്ണുനീര്‍ തുള്ളികളാലേ
നിന്‍ പാദം കഴുകീടുന്നു
(ദുഃഖ ഭാരം )
നീയെന്നൊരു സത്യം മാത്രം
നിലനിന്നീടും നിത്യം
മിഥ്യയായുള്ളതെല്ലാം
മാഞ്ഞു പോകുമെന്നും സത്യം
നിന്‍റെ രാജ്യം വന്നീടണം
രാജാവായ് നീ വാണീടണം
നിന്‍ പാദങ്ങള്‍ ശുശ്രൂഷിക്കും
ദാസിയായെന്നെ മാറ്റീടണം
(ദുഃഖ ഭാരം )
No comments:
Post a Comment