എന്തൊക്കെ കാണേണമിനിയു -
മെന്തൊക്കെ കേള്‍ക്കണം ?
സ്വപ്നങ്ങള്‍ വിരിയേണ്ട മനസ്സുകളെ
ചുവപ്പണിയിക്കുനതെന്തിനു ?
ഇന്‍ക്വിലാബ് വിളിക്കുന്ന കൈകളെ
അരിഞ്ഞിടാന്‍ കത്തി രാകുന്നതെന്തിനു ?
കലാലയമിത് , കലാപഭൂമിയല്ല ,
ഇവിടുള്ളവര്‍ കലാപകാരികളല്ല .
സരസ്വതീ പൂജ ചെയ്യുമിടമിത് ,
വെടിമരുന്നുരുവാകും ശാലയല്ല .
അതിരുകള്‍ മായ്ക്കുന്ന സൌഹൃദം വിരിയിക്കും
മനസ്സുകള്‍ ജീവിക്കും സ്വര്ഗമിത് ,
ഇവിടെ വിരിയുന്ന സ്നേഹത്തിന് പൂവുകള്‍ ,
പിച്ചി ചീന്തിയെറിയുന്നതെന്തിനായ് ?
കൂടെപ്പിറപ്പുപോല്‍ കൂടെനടന്നവ -
നിന്നൊരു നീചന്റെ വാള്‍മുനയില്‍ പിടഞ്ഞു ,
എതിരിടുവനാവാതെ അടവുകള്‍ക്ക് മുന്നില്‍
കടും ചുവപ്പാര്‍ന്ന ചെന്ചോര പൊടിഞ്ഞു .
എന്തിനീ മനസ്സുകളില്‍ വിഷം നിറയ്ക്കുന്നു ?
എന്തിനീ ജീവിതങ്ങളില്‍ രക്തക്കറയുതിര്ക്കുന്നു ?
ജീവിതം കെട്ടിപ്പടുക്കുവാന്‍ വെമ്പുന്ന നാളെകളില്‍ ,
തിരിഞ്ഞൊന്നു നോക്കി പുന്ചിരിച്ചീടുവാന് ,
സുഖം തരും നോവോടൊരു നെടുവീര്‍പ്പിടാന്‍ ,
പിന്നെ , ഓര്മകളിലെക്കായ് കുറിച്ചീടുവാന്‍ ,
സ്വന്തമെന്നു നാമോതുന്ന സ്വര്ഗ്ഗത്തിന്
മാറിലൊരു രക്ത ചോരിച്ചിലിനി വേണ്ടാ ,
ഇനിനമുക്കീ ചോരതന്‍ മണം വേണ്ട ,
ചോര തിളപ്പിക്കു ,മിത്തിള്ക്കണ്ണികള് വേണ്ട ,
നന്മകള് തല്ലിക്കെടുത്തുന്ന
ചെകുത്താന്മാരുടെ കൂട്ട് വേണ്ട .
ഞാനും നീയു,മീ നമ്മളുമൊന്നിച്ചു നില്ക്കുകില്
കൊടുവാളും മൂര്‍ച്ച,യറ്റു പതിക്കും .
ഇനിയൊരു നാളിലും മുറിവേല്പ്പിച്ചീ -
ടാതീ മുറ്റം പഴയപോല്‍ സ്വര്‍ഗമാക്കും .
ഇനിയുമീ മുറ്റത്ത് സ്നേഹം വിടര്‍ന്നിടും
ഇവിടെയീ നാടിന്റെ നന്മകള് തളിരിടും .
ഒന്നിച്ചു കൈയ് കോര്ത്തോരിക്കല് കൂടി -
യുറക്കെ , ഇനിയുമുറക്കെ പറയാം ,
" ഇനി നമുക്കീ ചോരതന്‍ മണം വേണ്ട,
മായാത്ത ചെന്ചോരക്കറ വേണ്ട "
gd nice job yaaaaar
ReplyDeletethank u manu :)
ReplyDeletegud
ReplyDelete