(ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ പ്രിയപ്പെട്ടവരെ നഷ്ട്ടപ്പെട്ട നീറുന്ന വേദന അറിഞ്ഞവര്‍ക്ക് വേണ്ടി ഇത് ഞാന്‍ സമര്‍പ്പിക്കുന്നു )
അകലങ്ങളില്‍ ഒരു താരകം
അതറിയാതെ പോകുന്നതെന് മൌനം
നഷ്ടങ്ങള്‍ നോവുകളാകുമ്പോള്
നെന്ചൊരു നേരിപ്പോടാകുന്നു .
ആത്മാവിന് അടിതട്ടിലിനിയും അടങ്ങാത്ത അലമാലകള്‍ .
അകലങ്ങളിലെങ്കിലും താരകമെന്‍
മനതാരൊന്നറിഞ്ഞിരുനെങ്കില് .
കൈയ് വിട്ടകന്നു പോയതോക്കെയും
ഒരിക്കലും കൈയ്യകലത്തെത്തുകില്ല
കൈയ്പിടിച്ചു കൂടെ നടന്നൊരാ
സ്നേഹമിനി തിരികെയെത്തുകില്ല.
തളര്‍ന്നുറങ്ങുമ്പോള്‍ ഒരു താരാട്ട്
കേള്‍ക്കുവാന്‍ ഇനിയുമെത്ര കൊതിച്ചീടിലും
താരാട്ടിന് ഈണമിനി മുഴങ്ങുകയില്ല ,
തരളമാം സ്നേഹമിനി തഴുകുകയില്ല .
കാലിടറി വീഴാന്‍ തുടങ്ങവേ
താങ്ങായ് നിന്ന സ്നേഹത്തിന് പുണ്യം ,
ജീവിതപാതയില് പകച്ചുപോയപ്പോള്‍
ചേര്‍ത്ത് പിടിച്ച കരുതലിന് കനിവ് .
ഇന്നീ വിണ്ണിന്റെ കീഴില്‍ , ഏകാന്തത -
തന് നിഴല്‍പറ്റി നില്കുമ്പോള്,
നഷ്ടങ്ങള്‍ക്ക് കൂട്ടിനി ,
നിലക്കാത്ത കണ്ണുനീര് മാത്രം .
മനവും മാനവും തമ്മിലേറെ
ദൂരമുണ്ടെന്നത് അറിയുന്നു എങ്കിലും ഉള്ളിന്റെയുള്ളില്‍ അറിയാതെ
കൊതിച്ചു പോകുന്നു ,
അകലെയെങ്കിലും , അറിഞ്ഞീടുമോ ,
അലകളടങ്ങാത്ത മനസ്സിന്റെ വേദന ?
കൂട്ടുവന്നവരെല്ലാം പിരിഞ്ഞു പോയ് ,
പകലിന്റെ ചിതയും എരിഞ്ഞു പോയ് ,
അന്തിത്തിരി കൊളുത്തുവാനംബിളി
മറയില്ലാ മാനത്തു വന്നടുക്കുമ്പോള്‍
ബാക്കിയായത് , മണ്ണിലീ ഞാനും ,
മനസ്സില്‍ , നിറംമങ്ങിയ സ്വപ്നങ്ങളും.
nic work bindyaa
ReplyDelete