എന്‍റെ പാപങ്ങള്‍ക്കായ് നീ മരിച്ചു..
എന്‍റെ ജീവനു വേണ്ടി നീ പ്രാര്‍ഥിച്ചു
നിത്യ സ്നേഹ വെളിച്ചം പരത്തീ
നീ ഉയിരോടുയിര്‍ത്തെഴുന്നേറ്റു (2)
കാല്‍വരിക്കുന്നിലെ വീഥിയിലെ
മണ്‍തരി പോലും വിതുമ്പി ,
തിരുരക്തം വീണൊരാ മണ്ണിലെന്‍
ഹൃദയം ഞാന്‍ ചേര്‍ത്തു വെയ്ക്കുന്നു
ചുമലില്‍ നീയേന്തിയ മരക്കുരിശ്ശെന്‍
പാപങ്ങളാകുന്ന ഭാരം ,
ശിരസ്സില്‍ നീചൂടിയ മുള്‍ക്കിരീടം
എന്നെ നീറ്റുന്ന ദുഃഖം ..
കൃപയുള്ളവനെ കര്‍ത്താവെ ..
എന്നെന്നും കൂട്ടായിരിക്കേണമേ ... (എന്‍റെ )
കുരിശില്‍ കിടന്നു പിടഞ്ഞു ..
മാതൃഹൃദയങ്ങള്‍ വിങ്ങി മുറിഞ്ഞു
ഉയിര്‍ വിട്ടകന്നൊരു പൂപോല്‍
അമ്മതന്‍ മടിയില്‍ നീ വീണു മരിച്ചു.
മൂന്നാംനാള്‍ മരണത്തിന്‍ ലോകത്തു നിന്നും
ഉയിര്‍ത്തെഴുന്നേറ്റു നീ വന്നു
നിത്യജീവാമൃതം ഞങ്ങള്‍ക്കു നല്‍കുവാന്‍
കനിവോടെയെന്നെന്നും കാക്കാന്‍
കരുണാമയനേ കര്‍ത്താവെ..
എന്നെന്നും കൂട്ടായിരിക്കേണമേ.. (എന്‍റെ )
No comments:
Post a Comment